നരേന്ദ്രമോദിയും കൂട്ടാളികളും മാധ്യമ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു; ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും നഷ്ടമാകുന്നുവെന്ന് സിദ്ധാര്‍ഥ് വരദരാജന്‍

ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും രാജ്യത്ത് നഷ്ടപ്പെടുന്നുവെന്ന് ദി വയര്‍ സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ സിദ്ധാര്‍ഥ് വരദരാജന്‍.
നരേന്ദ്രമോദിയും കൂട്ടാളികളും ചേര്‍ന്ന് മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്.

ഭരണഘടന വിഭാവനംചെയ്ത എല്ലാ സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം (ഡിഎകെഎഫ്) ‘മാധ്യമങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

Read more

മുഖ്യധാരാ മാധ്യമങ്ങള്‍ ഭൂരിഭാഗവും കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ഇടമാണ്. ചില മാധ്യമങ്ങള്‍ പ്രത്യക്ഷമായിത്തന്നെ മതവിദ്വേഷവും വര്‍ഗീയവല്‍ക്കരണവും നടത്തുന്നു. ഇതിനെ എതിര്‍ത്ത ഒരേയൊരു ചാനലായ എന്‍ഡിടിവിയെ പോലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയെന്ന് അദ്ദേഹം ആരോപിച്ചു.