അഴിമതി ആരോപണം; ഭാരതനാട്യം നർത്തകി ലീല സാംസണെതിരെ കേസെടുത്ത് സി.ബി.ഐ

ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷന്റെ കൂത്തമ്പലം ഓഡിറ്റോറിയത്തിന്റെ 7.02 കോടി രൂപയുടെ നവീകരണ പദ്ധതിയിൽ “ഫലമില്ലാത്ത ചെലവ്” നടത്തിയെന്നാരോപിച്ച് സി.ബി.ഐ പ്രശസ്ത ഭാരതനാട്യം നർത്തകിയും സംഗീത നാടക അക്കാദമി മുൻ ചെയർപേഴ്‌സണുമായ ലീല സാംസണെതിരെ കേസെടുത്തു.

പത്മശ്രീ അവാർഡ് ജേതാവും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ മുൻ ചെയർപേഴ്സനുമായ സാംസണെ ഫൗണ്ടേഷന്റെ അന്നത്തെ ഉദ്യോഗസ്ഥരോടൊപ്പം കേസെടുത്തിട്ടുണ്ട്: ചീഫ് അക്കൗണ്ട്‌സ് ഓഫീസർ ടി എസ് മൂർത്തി, അക്കൗണ്ട്സ് ഓഫീസർ എസ് രാമചന്ദ്രൻ, എഞ്ചിനീയറിംഗ് ഓഫീസർ വി ശ്രീനിവാസൻ, സി.എ.ആർ.ഡി പ്രോപ്പ്‌റൈറ്റർ, എഞ്ചിനീയർമാർ എന്നിവരാണ് കേസ് ചുമത്തപ്പെട്ടിട്ടുള്ള മറ്റുള്ളവർ.

Read more

ജനറൽ ഫിനാൻസ് ചട്ടങ്ങൾ ലംഘിച്ച് കൺസൾട്ടന്റ് ആർക്കിടെക്റ്റ് സി.എ.ആർ.ഡിക്ക് (CARD) നവീകരണ ജോലികൾക്കായുള്ള കരാർ ഫൗണ്ടേഷന്റെ ഉദ്യോഗസ്ഥർ നൽകിയതായി സാംസ്കാരിക മന്ത്രാലയത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർ സിബിഐക്ക് നൽകിയ പരാതിയിൽ പറയുന്നു.