യു.പിയില്‍ വീണ്ടും പശുക്കടത്ത് ആരോപണം; മുസ്ലിം യുവാവിന് ക്രൂരമര്‍ദ്ദനം

ഉത്തര്‍പ്രദേശില്‍ വീണ്ടും പശുക്കടത്താരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. ഞായറാഴ്ച രാത്രിയാണ് മഥുരയില്‍ വച്ച് യുവാവിന് മര്‍ദ്ദനമേറ്റത്. അറവുമാലിന്യവുമായി പിക് അക് വാനില്‍ പോകവേയാണ് ഗ്രാമീണര്‍ യുവാവിനെ ബന്ധിയാക്കി മര്‍ദ്ദിച്ചത്. പിക് അപ് വാനില്‍ മൃഗത്തിന്റെ എല്ലു കണ്ടെന്നാരോപിച്ചായിരുന്നു മുസ്ലീം യുവാവിന് നേരെ പശുക്കടത്ത് ആരോപിച്ചുള്ള മര്‍ദ്ദനമുണ്ടായത്.

അറവുമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കൊണ്ടു പോകുന്ന പിക് അപ് വാനാണ് നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍ ഈ വാഹനത്തില്‍ പശുക്കളെ കടത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇയാളെ ആഖ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

മഥുരയിലെ ഗോവര്‍ദ്ധന്‍ പ്രദേശത്തെ അറവുമാലിന്യം നീക്കാന്‍ ലൈസന്‍സുള്ള രാമേശ്വര്‍ വാല്‍മീകിയുടെ വാഹനമാണ് അക്രമികള്‍ പിടിച്ചെടുത്തത്. എന്നാല്‍ പശുക്കളെ കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
അക്രമി സംഘത്തോട് അപേക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സംഭവത്തില്‍ അക്രമി സംഘത്തിലെ പതിനാറ് തീവ്രവലതുപക്ഷ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.