നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഏപ്രില്‍ 12ന് വോട്ടെടുപ്പ്

നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പശ്ചിമ ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെുപ്പ്.

മാര്‍ച്ച് 24 ന് മുന്‍പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. 25ന് സൂക്ഷ്മ പരിശോധന. മാര്‍ച്ച് 28 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. ഏപ്രില്‍ 12 നാണ് വോട്ടെടുപ്പ്. ഏപ്രില്‍ 16നാണ് വോട്ടെണ്ണല്‍.

നാല് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സാഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിലെ അസന്‍സോളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്.

പശ്ചിമ ബംഗാള്‍-ബല്ലിഗംഞ്ചെ, ഛത്തീസ്ഗഡ്- ഖൈരാഗഡ്, ബിഹാര്‍- ബോചഹന്‍, മഹാരാഷ്ട്ര-കോലാപൂര്‍ എന്നിവിടങ്ങളിലാണ് നിയസമഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.