ലഖ്നൗവിൽ ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ്; യുപിയെ ഇന്ത്യൻ പ്രതിരോധ മേഖലയുടെ കേന്ദ്രമായി മാറ്റുമെന്ന് യോ​ഗി

ഉത്തർപ്രദേശ് ഇന്ത്യൻ പ്രതിരോധ മേഖലയുടെ ഉൽപ്പാദന കേന്ദ്രമാമായി മാറുമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ബ്രഹ്മോസ് മിസൈൽ നിർമാണ യൂനിറ്റിന്‍റേയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പമെന്‍റ് ഓർ​ഗനൈസേഷൻ ലാബിന്‍റേയും ശിലസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ലാബ് സംസ്ഥാനത്തിനെ പുതിയ ദിശയിലേക്ക് നയിക്കും. ലഖ്നൗവിൽ ബ്രഹ്മോസ് മിസൈൽ നിർമ്മിക്കും. ഇതോടെ രാജ്യത്തിന്റെ പ്രതിരോധ കേന്ദ്രമായി സംസ്ഥാനം മാറും. യുവാക്കൾക്ക് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കപ്പെടുമെന്നും യോ​ഗി പറഞ്ഞു. ഇന്ത്യ സൗഹൃദത്തിന്‍റെയും കാരുണ്യത്തിന്‍റെയും സന്ദേശം നൽകുന്ന രാജ്യമാണെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും യോഗി കൂടിച്ചേർത്തു.

Read more

കൂടാതെ, ആറ് പ്രതിരോധ ഇടനാഴികളിലും ഇതിനോടകം തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ലഖ്‌നൗവിൽ ഡിഫൻസ് എക്‌സ്‌പോ സംഘടിപ്പിച്ചിട്ടുണ്ടെന്നും യോ​ഗി ആദിത്യനാഥ് അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗും ചടങ്ങിൽ പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഉത്തർപ്രദേശിൽ വിവിധങ്ങളായി പദ്ധതികളാണ് നടപ്പിലാക്കുന്നത്. വൈകീട്ട് പ്രയാ​ഗ് രാജിലെത്തി പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭൂമി പൂജ നിർവഹിക്കും. മാഫിയകളിൽ നിന്ന് പിടിച്ചെടുക്കുന്ന ഭൂമികളിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമിച്ചു നൽകുമെന്ന് യോ​ഗി നേരത്തേ പ്രഖ്യാപിച്ചിരുന്നു.