ചോർത്തിയെങ്കിൽ രാഹുൽ അന്വേഷണത്തിന്​ ഫോൺ നൽക​ട്ടെ; വെല്ലുവിളിച്ച്​ ബി.ജെ.പി

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ത​​‍ൻെറ ഫോണും ചോർത്തിയെന്ന് കരുതുന്നുണ്ടെങ്കിൽ രാ​ഹു​ൽ ഗാ​ന്ധി ഫോ​ൺ അ​ന്വേ​ഷ​ണ​ത്തി​നാ​യി സ​മ​ർ​പ്പി​ക്ക​​ട്ടെ​യെ​ന്ന്​ ബി.​ജെ.​പി. ഐ.​പി.​സി പ്ര​കാ​രം അ​വ​ർ അ​ത്​ അ​ന്വേ​ഷി​ക്കുമെന്നും ബി.​ജെ.​പി വ​ക്​​താ​വ്​ രാ​ജ്യ​വ​ർ​ധ​ൻ റാ​ത്തോ​ഡ്​ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും എ​ല്ലാം അ​റി​യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന വി​ചി​ത്ര വാ​ദ​വും ഫാേ​ൺ ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു. രാ​ഹു​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക്​ ഫോ​ൺ ന​ൽ​ക​​ട്ടെ. ഐ.​പി.​സി പ്ര​കാ​രം അ​വ​ർ അ​ത്​ അ​ന്വേ​ഷി​ക്കും –റാ​ത്തോ​ഡ്​ പറഞ്ഞു.

പെ​ഗ​സ​സ്​ ചാ​ര ആ​പ്പു​വ​ഴി ത​​‍ൻെറ ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ എ​ല്ലാം ചോ​ർ​ത്തി​യ​താ​യി രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. എല്ലാ ഫോണുകളും ചോര്‍ത്തിയിട്ടുണ്ടെന്നും മറ്റു പ്രമുഖരുടെ പോലെയല്ല, എന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് അവര്‍ക്ക് ഒരു കാര്യവുമില്ലെന്നും രാഹുൽ തുറന്നടിച്ചു.  പ്രത്യേകിച്ച് അതില്‍ നിന്ന് ഒന്നും കിട്ടാനുമില്ല. അതുകൊണ്ട് എനിക്ക് ഭയമില്ല. അഴിമതിക്കാരും, കള്ളന്മാരും ഭയക്കും’ എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍,

ഭീകരർക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെ മോദി ഉപയോഗിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പെഗാസസ് ഉപയോഗിച്ചുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പെഗാസസ് സോഫ്റ്റ്‍വെയർ വാങ്ങിയോ ഉപയോഗിച്ചോ എന്ന് ചോദ്യത്തിന് കേന്ദ്ര സർക്കാർ ഉത്തരം പറയണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.