കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി എച്ച്.ഡി കുമാരസ്വാമിയെ അധികാരത്തില്‍നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന നാടകമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി. കുമാരസ്വാമിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് മൊത്തത്തില്‍ ശ്രമിക്കുകയാണെന്നും എച്ച്.ഡി ദേവഗൗഡ കുടുംബത്തെ പുറത്താക്കാനുള്ള ഗെയിം പ്ലാനാണിതെന്നും അദ്ദേഹം ആരോപിച്ചു.
സിദ്ധരാമയ്യയാണ് ഈ പ്രതിസന്ധിയ്ക്ക് ഉത്തരവാദിയെന്നും മറ്റ് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മുഖ്യമന്ത്രി കുമാര സ്വാമി അമേരിക്ക സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടിലേക്കു തിരിച്ചു. അദ്ദേഹം ഞായറാഴ്ച തന്നെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തും.
Read more
മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 13 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസിലെത്തിയാണു രാജി സമര്‍പ്പിച്ചത്. തങ്ങളുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി. അല്ലെന്ന് വിമത എം.എല്‍.എമാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവര്‍ മുംബൈയിലേക്ക് യാത്ര ചെയ്തത് ബി.ജെ.പി. എം.പിയുടെ വിമാനത്തിലായിരുന്നുവെന്നാണ് വിവരം. കര്‍ണാടകയില്‍ നിന്ന് മുംബൈയിലെത്തിയ എം.എല്‍.എമാര്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്. അനുനയത്തിനായി തിരക്കിട്ട നീക്കങ്ങളാണ് മുംബൈയില്‍ നടക്കുന്നത്.