"എവിടെ പോയാലും ബി.ജെ.പി, ബിജെപി, ജനങ്ങള്‍ സന്തുഷ്ടരാണ്": പ്രകാശ് ജാവദേക്കർ

രാജസ്ഥാനിലെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാജസ്ഥാൻ മാത്രമല്ല, ബിഹാർ, തെലങ്കാന, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഫലങ്ങൾ  കാണിക്കുന്നത് ബിജെപിയിലും അതിന്റെ പരിഷ്കാരങ്ങളിലും രാജ്യം മുഴുവൻ സന്തുഷ്ടരാണെന്നാണ് എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

“രാജസ്ഥാനിലെ ജനങ്ങൾ ബിജെപിക്കൊപ്പമാണെന്ന് ഇത് തെളിയിക്കുന്നു. രാജസ്ഥാൻ മാത്രമല്ല, ബിഹാർ, തെലങ്കാന, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഫലങ്ങൾ കാണിക്കുന്നത് ബിജെപിയെയും അതിന്റെ പരിഷ്കാരങ്ങളെയും കുറിച്ച് രാജ്യം മുഴുവൻ സന്തുഷ്ടരാണെന്നാണ്,” കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

“കിഴക്കോ, തെക്കോ, വടക്കോ .. നിങ്ങൾ എവിടെ പോയാലും അവിടെയെല്ലാം ബിജെപി, ബിജെപി, ബിജെപി ആണ്. കാർഷിക പരിഷ്കാരങ്ങൾക്കെതിരെ പ്രതിപക്ഷം ആക്രമണം നടത്തിയിട്ടും ആളുകൾ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണയ്ക്കുന്നു,” പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.

രാജസ്ഥാന്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മികച്ച വിജയം നേടിത്തന്ന ജനങ്ങളോട് പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ നന്ദി അറിയിച്ചു.”രാജസ്ഥാനിലെ പഞ്ചായത്തിരാജ്, സില പരിഷത്ത് തിരഞ്ഞെടുപ്പുകളിൽ ഗ്രാമീണ വോട്ടർമാരും കൃഷിക്കാരും സ്ത്രീകളും ഞങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചതിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഗ്രാമങ്ങൾ, ദരിദ്രർ, കർഷകർ, തൊഴിലാളികൾ എന്നിവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേൽ പുലർത്തുന്ന വിശ്വാസത്തിന്റെ അടയാളമാണ് ഈ വിജയം,” ബിജെപി അദ്ധ്യക്ഷൻ ട്വീറ്റ് ചെയ്തു.

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 4051 സീറ്റുകളില്‍ 1836 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 1,718 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്. സ്വതന്ത്രര്‍ 422, ബിജെപി സഖ്യകക്ഷിയായ ഹനുമാന്‍ ബനിവാള്‍സ് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) 56, സിപിഎം 16, ബിഎസ് പി മൂന്ന് എന്നിങ്ങനെ സീറ്റുകള്‍ നേടി.