അവനിയാപുരം ജെല്ലിക്കെട്ടിൽ  72 പേ​ർ​ക്ക്​ പരി​ക്ക്​; ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്തോ​ളം ​പേ​രെ മ​ധു​ര രാ​ജാ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ത​മി​ഴ്​​നാ​ട്ടി​ൽ പൊ​​ങ്ക​​ൽ ഉ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് നടത്തുന്ന  ജെല്ലി​​ക്കെ​​ട്ട് ബധനാഴ്ച തുടങ്ങി.  അ​വ​നി​യാ​പു​ര​ത്ത്​ ന​ട​ന്ന ജെ​ല്ലി​ക്കെ​ട്ടി​ൽ 72 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. 700 ഓ​ളം കാ​ള​ക​ളെ​യാ​ണ്​ അ​വ​നി​യാ​പു​ര​ത്ത് ഇ​റ​ക്കി​ വി​ട്ട​ത്. 730 കാ​ള​പി​ടി​യ​ന്മാ​രും രം​ഗ​ത്തി​റ​ങ്ങി. 75 അം​ഗ​ങ്ങ​ളു​ള്ള ബാ​ച്ചു​ക​ൾ തി​രി​ച്ചാ​ണ്​ ഇ​വ​രെ ക​ള​ത്തി​ലി​റ​ക്കി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്തോ​ളം ​പേ​രെ മ​ധു​ര രാ​ജാ​ജി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ ഉ​ട​ന​ടി സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്​​തു. രാ​വി​ലെ എ​ട്ടു ​മ​ണി​ക്ക്​ തു​ട​ങ്ങി​യ മ​ത്സ​രം വൈ​കീ​ട്ട്​ നാ​ല​ര​ക്ക്​ അ​വ​സാ​നി​ച്ചു. 14 കാ​ള​ക​ളെ പി​ടി​ച്ച മ​ധു​ര ജ​യ്​​ഹി​ന്ദു​പു​ര​ത്തെ വി​ജ​യ്​ മി​ക​ച്ച കാ​ള​പി​ടി​യ​നാ​യി.  മൈ​താ​ന​ത്ത്​ 50 ഓളം സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്​​ഥാ​പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്​​ച പാ​ല​മേ​ടി​ലാ​ണ്​ ജെല്ലിക്കെട്ട്. ലോ​ക​പ്ര​സി​ദ്ധ​മാ​യ അ​ല​ങ്കാ​ന​ല്ലൂ​ർ ജെ​ല്ലി​ക്കെ​ട്ട്​ ജ​നു​വ​രി 17-നാ​ണ്. വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​വ​നി​യാ​പു​രം ജെ​ല്ലി​ക്കെ​ട്ടി​ൽ  മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്ന​ത്​ ഉ​റ​പ്പു​ വ​രു​ത്താ​ൻ റി​ട്ട ജി​ല്ല  ജ​ഡ്​​ജി മാ​ണി​ക്യ​ത്തെ നി​രീ​ക്ഷ​ക​നാ​യി മ​ധു​ര ഹൈ​​ക്കോട​തി ബെ​ഞ്ച്​ നി​യോ​ഗി​ച്ചി​രു​ന്നു. അ​വ​നി​യാ​പു​രം ജെ​ല്ലി​ക്കെ​ട്ട്​ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ർ​ഷ​ക​സം​ഘം ഭാ​ര​വാ​ഹി​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന ഹ​ർ​ജി സു​പ്രീം​ കോ​ട​തി ബു​ധ​നാ​ഴ്​​ച ത​ള്ളി.
നി​യ​മാ​നു​സൃ​തം ന​ട​ക്കു​ന്ന ജെ​ല്ലി​ക്കെ​ട്ട്​ മേ​ള​ക​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​ന്​ കോ​ട​തി​ക്ക്​ താത്​പ​ര്യ​മി​ല്ലെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ഹ​ർ​ജി​ക്കാ​ർ​ക്ക്​ മ​ദ്രാ​സ്​ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും സു​പ്രീം ​കോ​ട​തി വ്യ​ക്ത​മാ​ക്കി. കോ​ട​തി ഉ​ത്ത​ര​വ്​ ജെ​ല്ലി​ക്കെ​ട്ട്​ ​പ്രേ​മി​ക​ൾ​ക്ക്​ ആ​ശ്വാ​സം പ​ക​ർ​ന്നു. മ​​ധു​​ര ജി​​ല്ല​​യി​​ലെ അ​​ല​​ങ്ക​​ന​​ല്ലൂ​​ർ, ആ​​വ​​ണി​​യാ​​പു​​രം എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ലാ​​ണ് ജെ​​ല്ലി​​ക്കെ​​ട്ട് ന​​ട​​ക്കു​ന്ന​​ത്.