ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ‘സോഷ്യലിസം, ‘മതേതരം’ എന്നീ വാക്കുകള്‍ എടുത്ത് മാറ്റണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായത്തെ ശക്തമായി എതിര്‍ത്ത് സിപിഎം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനും കാലങ്ങളായുള്ള ആര്‍എസ്എസ് ലക്ഷ്യമായ ഭരണഘടനയെ അട്ടിമറിക്കാനും, അതുവഴി ഹിന്ദുത്വ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും എന്നതുമാണ് ഈ പ്രസ്താവന തുറന്നുകാട്ടുന്നത്.
സ്വാതന്ത്രസമരത്തിനായി വിവിധ ഘട്ടത്തില്‍, ചരിത്രപരമായ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളിലേര്‍പ്പെട്ട, എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെ അഭിലാഷങ്ങളാല്‍ രൂപീകരിച്ചതാണ് ഇന്ത്യന്‍ ഭരണഘടന. പെട്ടെന്നുള്ളതോ ഏകപക്ഷീയമായോ അല്ല ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നിവ ചേര്‍ത്തിരിക്കുന്നത്- പിബി വ്യക്തമാക്കി
ഷഹീദ് ഭഗത് സിംഗും അദ്ദേഹത്തോടൊപ്പമുള്ളവരും എന്തിനായിരുന്നു ജീവന്‍ ബലിയര്‍പ്പിച്ചത് എന്നതിന്റെ പ്രതിഫലനം കൂടിയായിരുന്നു ഈ വാക്യങ്ങള്‍. അവരുടെ ആദര്‍ശങ്ങള്‍ ഭരണഘടനയുടെ മുഴുവന്‍ വ്യവസ്ഥകളിലും ഉള്‍ചേര്‍ന്നിരിക്കുന്നു. ഈ വാക്കുകള്‍ അതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത് ആ പൈതൃകം ശക്തമായി നിലനിര്‍ത്തുന്നതിനായാണ്.
സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത ആര്‍എസ്എസ് അവരുടെ കപടതയുടെ പാരമ്യത്തിലെത്തിയിരിക്കുന്നു. അതിന്റെ ഭാഗമാണ് ഇത്തരത്തില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ എടുത്ത് മാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും പിബി വ്യക്തമാക്കി.
Read more
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള തകര്‍ക്കുന്ന വിധമുള്ള ഏതൊരു ശ്രമത്തോടും ഒരു വീട്ടിവീഴ്ചയും സിപിഎം സ്വീകരിക്കില്ല. ആര്‍എസ്എസും ബിജെപിയുെം തുടരുന്ന എല്ലാ ശ്രമങ്ങളേയും ജനം ശ്രദ്ധയോടെയും മനോദാഢ്യത്തോടെയും ചെറുത്ത് തോല്‍പ്പിക്കണമെന്നും സിപിഐ എം പിബി പറഞ്ഞു.