തന്റെ കാര്‍ ആക്രമിക്കപ്പെട്ടതിന് പിന്നില്‍ കേന്ദ്ര മന്ത്രി അമിത്ഷായെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഹരി നഗറില്‍ വെച്ച് ആക്രമണമുണ്ടായതായാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥിയുടെ അനുയായികളായ ആക്രമികളെ തന്റെ പൊതുയോഗത്തില്‍ പ്രവേശിക്കാന്‍ പൊലീസ് കൂട്ടുനിന്നതായും കെജ്‌രിവാള്‍ ആരോപിച്ചു.
ഡല്‍ഹി പൊലീസിനെ ബിജെപിയുടെ സ്വകാര്യ സൈന്യമായി മാറ്റിയിരിക്കുകയാണ്. ഹരി നഗറില്‍ എതിര്‍സ്ഥാനാര്‍ഥിയുടെ അനുയായികളെ തന്റെ പൊതുയോഗത്തിലേക്ക് പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചു. ഇതിന് പിന്നാലെ തന്റെ കാര്‍ അക്രമിക്കപ്പെട്ടു. അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Read more
നേരത്തെ അരവിന്ദ് കെജ്രിവാളിന്റെ കാര്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും കെജ്രിവാള്‍ വിമര്‍ശനമുന്നയിച്ചു. ഒരു ദേശീയ പാര്‍ട്ടിയുടെ നേതാക്കളും അധ്യക്ഷനും നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ആകുന്നില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.