അമൃത്പാല്‍ സിംഗിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍

അമൃത്പാല്‍ സിംഗിന്റെ അടുത്ത വിശ്വസ്തന്‍ പപല്‍പ്രീത് സിംഗ് അറസ്റ്റില്‍. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍നിന്നാണ് പപല്‍പ്രീത് അറസ്റ്റിലായത്. പഞ്ചാബ് പൊലീസിന്റെയും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലിന്റെയും സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് അറസ്റ്റ്.

അമൃത്പാലിന് ഐഎസ്‌ഐ ബന്ധമുണ്ടായത് പപല്‍പ്രീത് വഴിയെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ മാസം ജലന്ധറില്‍ വെച്ച് പൊലീസിന്റെ പിടിയില്‍ നിന്നും അമൃത്പാല്‍ സിംഗും പപ്പല്‍പ്രീത് സിംഗും രക്ഷപ്പെട്ടിരുന്നു.

Read more

മാര്‍ച്ച് 18നാണ് പഞ്ചാബ് പൊലീസില്‍ നിന്ന് അമൃത്പാല്‍ സിംഗ് രക്ഷപ്പെടുന്നത്. തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. അമൃത് പാല്‍ സിംഗിന്റെ സഹായിയും ഗണ്‍മാനുമായ വീരേന്ദ്ര സിംഗിനെ പൊലീസ് പിടികൂടിയിരുന്നു.