ആദായ നികുതി കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് പിഴ ചുമത്തിയ ഒന്നരക്കോടി രൂപ പിഴ വിജയ് അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2016-17 വർഷത്തെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ കാണിച്ചില്ല എന്നായിരുന്നു കേസ്.
‘പുലി’ സിനിമയിൽ നിന്നുള്ള വരുമാനായിരുന്നു നടൻ മറച്ചു വച്ചത്. ഇതിനെ തുടർന്ന് ആദായ നികുതി വകുപ്പ് ഒന്നര കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിനെതിരെ നടൻ നൽകിയ ഹർജിയായിരുന്നു ഹൈക്കോടതി തള്ളിയത്.







