ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തു

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും മകളുമാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ താടര്‍ന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.

ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയുടെ കൈകള്‍ വെട്ടി പരിക്കേല്‍പ്പിച്ചു

ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയുടെ കൈകള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ വടക്കെ പൊയിലൂരില്‍ നിഖിലാണ് അമ്മ ജാനുവിനെ വെട്ടിയത്. പൊലീസെത്തി ജാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് ശേഷം നിഖില്‍ ഒളിവിലാണ്. അമ്മ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. ജാനുവിന്റെ രണ്ട് കൈയിലും വെട്ടേറ്റിട്ടുണ്ട്.

തിരുവനന്തപുരത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി

തിരുവനന്തപുരത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി. സംഭവത്തില്‍ വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Read more

ഓഗസ്റ്റ് 14ന് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയില്‍ കണ്ടെത്തിയിരുന്നു. ഗുണ്ടാസംഘങ്ങളുടെ പകയെത്തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.