രാജ്യത്ത് ക്രിമിനല്‍ കുറ്റം ചുമത്തി വ്യവസായികളില്‍ വിജയ് മല്യയും നിരവ് മോദിയും മാത്രമല്ല 36 പേര്‍ ഇന്ത്യ വിട്ടതായി സ്ഥിരീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ അഗസ്ത വെസ്റ്റ്ലാന്‍ഡ് ചോപ്പര്‍ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചത്.
Read more
സന്ദേസര സഹോദരങ്ങള്‍, വിജയ് മല്യ, ലളിത് മോദി, നിരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയ 36 ബിസിനസുകാരാണ് രാജ്യം വിട്ടതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.