23,000 കോടി രൂപ ബാങ്ക് തട്ടിപ്പ്; എബിജി ഷിപ്പ്‌യാർഡിന്റെ മേധാവികൾക്ക് എതിരെ ലുക്കൗട്ട് നോട്ടീസ്

23,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ എബിജി ഷിപ്പ്‌യാർഡിന്റെ മേധാവികൾക്കും സീനിയർ എക്‌സിക്യൂട്ടീവുകൾക്കുമെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. നിയമപാലകർ തേടുന്ന പ്രതി വിമാനത്താവളങ്ങൾ, അതിർത്തി ക്രോസിംഗുകൾ എന്നിവ പോലുള്ള എക്സിറ്റ് പോയിന്റുകൾ വഴി രാജ്യം വീടുന്നത് തടയാനാണ് ലുക്ക്ഔട്ട് സർക്കുലർ ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് വായ്പ തട്ടിപ്പാണ് ഇതെന്നാണ് പറയപ്പെടുന്നത്. റിഷി അഗർവാൾ, സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവരാണ് ഷിപ്പിംഗ് സ്ഥാപനത്തിന്റെ ഡയറക്ടർമാർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഉൾപ്പെടെ 28 ബാങ്കുകൾക്ക് നൽകാനുള്ള 22,842 കോടി രൂപയുടെ വായ്പ എബിജി ഷിപ്പ്‌യാർഡ് കുടിശ്ശിക വരുത്തി എന്നാണ് സിബിഐ പറയുന്നത്.

കപ്പൽ നിർമ്മാണത്തിലും കപ്പൽ നന്നാക്കലിലും ഏർപ്പെട്ടിരിക്കുന്ന എബിജി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് എബിജി ഷിപ്പ്‌യാർഡ്. ഗുജറാത്തിലെ ദഹേജിലും സൂറത്തിലുമാണ് കപ്പൽശാലകൾ സ്ഥിതി ചെയ്യുന്നത്.

എബിജി ഷിപ്പ്‌യാർഡ് കേസിലെ ഏറ്റവും പുതിയ ലുക്ക്ഔട്ട് സർക്കുലർ രാജ്യത്തെ സമാനമായ കേസുകളുടെ ഒരു നീണ്ട പട്ടികയാണ് ഓർമ്മപ്പെടുത്തുന്നത്. വ്യവസായികളായ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും ഉൾപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് മുതൽ പ്രവർത്തനരഹിതമായ കിംഗ്ഫിഷർ എയർലൈൻസ് മേധാവി വിജയ് മല്യയുടെ ബാങ്ക് ലോൺ ഡിഫോൾട്ട് വരെ ഇതിൽ ഉൾപ്പെടുന്നു. ഈ കേസിലെ പ്രതികൾ ഇന്ത്യയിൽ നിന്നും കടന്നുകളയുകയും തിരികെ കൊടുവരാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ പോരാടുകയുമാണ്.