രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 60,963 പേർക്ക് കോവിഡ്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 23,29,639 ആയി.

24 മണിക്കൂറിനിടെ 834 പേര്‍ മരിക്കുകയും ചെയ്തു. ആകെ മരണം 46,091. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് 64,3948 പേർ ചികിത്സയിലാണ്. ഇതുവരെ 16,39,599 പേർ രോഗമുക്തരായി.

ഓഗസ്റ്റ് 11 വരെ 2,60,15,297 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ചൊവ്വാഴ്ച മാത്രം 7,33,449 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കി.

നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നില്‍.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5,35,601 ആയി. തമിഴ്നാട്ടിൽ 3,08,649 കേസുകളും ആന്ധ്രാപ്രദേശിൽ 2,44,549 കേസുകളും റിപ്പോർട്ട് ചെയ്ട്ടുണ്ട്. കർണാടകയിൽ 1,88,611 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഡൽഹിയിൽ 1,47,391 കേസുകളും ഉത്തർപ്രദേശിൽ 1,31,763 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബംഗാളിലും രോഗബാധിതർ ഒരു ലക്ഷം കടന്നു. 1,01,390 പേർക്കാണ് രോഗം.