പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച 15 പേർ ഡൽഹിയിൽ അറസ്റ്റിൽ, തടഞ്ഞുവച്ച കുട്ടികളെ വിട്ടയച്ചു

പുതിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഓൾഡ് ഡൽഹിയിൽ വെള്ളിയാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ തടവിലാക്കപ്പെട്ട ബാക്കിയുള്ള 40 ഓളം പേരെ വിട്ടയച്ചു. പോലീസ് കസ്റ്റഡിയിലെടുത്തവരിൽ എട്ട് പേർ 14 നും 15 നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയാകാത്തവരാണ്. പ്രായപൂർത്തിയാകാത്തവരെയെല്ലാം മോചിപ്പിച്ചത് അവരുടെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ വന്നതിന് ശേഷമാണ്.

Read more

പല കുട്ടികളുടെയും ശരീരത്ത് പരിക്കുകകൾ ഉണ്ടായിരുന്നതായും തലയ്ക്ക് പരിക്കേറ്റ ഒരു കുട്ടിയെ ലോക് നായക് ജയ് പ്രകാശ് നാരായണ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി അയച്ചെന്നും ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു.