സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അന്തരിച്ചു.

മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായസയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ (82) അന്തരിച്ചു  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1941 മാര്‍ച്ച് 10നാണഅ അദ്ദേഹം ജനിച്ചത് മുപ്പത് വര്‍ഷത്തോളം മലേഷ്യയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്

മക്കള്‍: സയ്യിദ് സഹല്‍ ബാഫഖി, ശരീഫ സുല്‍ഫത്ത് ബീവി. മരുമക്കള്‍: സയ്യിദ് ഫൈസല്‍, ശരീഫ ഹന ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസൈന്‍ ബാഫഖി, സയ്യിദ് അബൂബക്കര്‍ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്റാഹിം ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസന്‍ ബാഫഖി, സയ്യിദ് അഹ്‌മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി.

Read more

രാത്രി 9.30ന് മര്‍കസില്‍ ജനാസ നിസ്‌കാരം കഴിഞ്ഞ് തിരൂരിലെ നടുവിലങ്ങാടിയിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. ഖബറടക്കം നാളെ കൊയിലാണ്ടിയില്‍ വെച്ച് നടക്കും.