മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ച് യുവാവിന് ഹോം ഗാർഡിൻ്റെ ക്രൂരമർദ്ദനം; നടുറോഡിൽ അടിച്ചു വീഴ്ത്തി

നിലമ്പൂരില്‍ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് ഹോം ഗാര്‍ഡ് സെയ്തലവി യുവാവിനെ നടുറോഡിലിട്ട് തല്ലിയത്.

പ്രകോപനമില്ലാതെയാണ് യുവാവിനെ തല്ലിയത്. യുവാവ് നടന്നു പോകുമ്പോള്‍ പുറകില്‍ നിന്നും അടിക്കുകയായിരുന്നു. നില തെറ്റി നിലത്തേക്ക് വീണ യുവാവിനെ വീണ്ടും ഹോംഗാര്‍ഡ് വീണ്ടും തല്ലി. എന്നാല്‍ നാട്ടുകാരാരും തന്നെ ഇടപെടുന്നില്ല.

യുവാവിനെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. സെയിദറലിയെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നാണ് വിവരം.