മാധ്യമങ്ങളോട് കയര്‍ത്ത്് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇതില്‍ തനിക്ക് കടുത്ത പ്രതിഷേധമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞു
അതേസമയം, എന്തെങ്കിലും ആനുകൂല്യം നേടാന്‍ ആരുടെയെങ്കിലും പിന്നാലെ പോകുന്നയാളല്ല താന്‍. ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സര്‍വകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ് വൈസ് ചാന്‍സലര്‍ നിയമനം നടന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.
നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗോപിനാഥ് രവീന്ദ്രനോട് സംഘപരിവാറിന് പണ്ട് മുതല്‍ക്കെ അനിഷ്ടം ഉണ്ടെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.
സര്‍വ്വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. സംഘപരിവാര്‍ ബന്ധമുള്ള ആളുകളെ വിസി ആക്കാനാണ് നീക്കം നടക്കുന്നതെന്നും മുഖ്യമന്ത്രി വാദിച്ചു. എന്നാല്‍, കണ്ണൂര്‍ വിസിയുടെ നിയമനം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തന്നോട് വ്യക്തിപരമായി ആവശ്യപ്പെട്ടെന്നാണ് ഗവര്‍ണര്‍ ആരോപിച്ചത്.
Read more
വിസി തന്റെ നാട്ടുകാരനാണെന്നും നിയമനം അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിന് ഉദാഹരണമായി മൂന്ന് കത്തുകളും ?ഗവര്‍ണര്‍ പുറത്തു വിട്ടിരുന്നു.