"വർക്ക് ഫ്രം ഹോം" അത്ര നല്ല പരിപാടിയല്ല; വീട്ടിൽ ഇരുന്ന് ജോലി ചെയ്താൽ ജീവനക്കാർ മടി പിടിക്കും

വീട്ടിൽ ഇരുന്ന് ലാപ്ടോപ് ഉപയോഗിച്ച് ജോലി ചെയ്യുന്നത് ജീവനക്കാരെ മടിയൻമാരാക്കുമെന്ന ് ഇലോൺ മസ്ക്. ഇങ്ങനെ  ജോലി ചെയ്യാൻ സാഹചര്യം ഇല്ലാത്ത ജീവനക്കാർക്ക്  “വർക്ക് ഫ്രം ഹോം” ചെയ്യുന്നവരോട് അസൂയ തോന്നും. ആളുകൾ കാറുകൾ നിർമ്മിക്കുന്നു, വീടുകൾ പണിയുന്നു, വീടുകൾ ശരിയാക്കുന്നു, ഭക്ഷണം ഉണ്ടാക്കുന്നു,ആളുകൾക്ക് ജീവിക്കാൻ വേണ്ട സാധനങ്ങളെല്ലാം  ഉണ്ടാക്കുന്നു.

ഇവർ എല്ലാം ജോലി സ്ഥലത്ത് എത്തിയിട്ടല്ലേ ഇതെല്ലാം ചെയ്യുന്നത്. അപ്പോൾ ചില ആളുകൾ മാത്രം ജോലിസ്ഥലത്ത് പോവുന്നില്ല എന്ന് പറയുന്നത് ശരിയല്ല. ഇത് ജീവനക്കാരുടെ പ്രവർത്തന ക്ഷമതയുടെ മാത്രം കാര്യമല്ല. ധാർമ്മികമായും തെറ്റാണെന്നാണ് താൻ കരുതുന്നതെന്നും മസ്ക് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റിട്ടേൺ ടു ഓഫീസ് പോളിസികളുടെ ശക്തമായ പോളിസുകളുടെ  ശക്തമായ വക്താവാണ് മസ്ക്. ജീവനക്കാർ ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂർ ഓഫീസിൽ ജോലി ചെയ്യണമെന്നാണ്  മസ്കിന്റെ വാദം.ലാലാ ലാൻഡിലാണ് ലാപ്ടോപ് ഉപയോഗിച്ച് വർക്ക് ഫ്രം ഹോം” ചെയ്യുന്നവർ ജീവിക്കുന്നതെന്നും മസ്ക് പറയുന്നു.