വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ ഇനി മുതല്‍ കളക്ടര്‍ക്ക് മാത്രം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖയായതിനാല്‍ പൊതുജനങ്ങള്‍ക്ക് കാണാനാവില്ല

റീപോളിങ് നടക്കുന്ന ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ ഇനി മുതല്‍ രഹസ്യമാക്കുന്നു. ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ നല്‍കേണ്ടതില്ല എന്നാണ് തീരുമാനം.. റീപോളിങ് ബൂത്തുകളില്‍ ജില്ലാ കളക്ടര്‍ക്ക് മാത്രം ദൃശ്യങ്ങള്‍ കാണാനാകും. ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖയെന്ന് കളക്ടര്‍ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 23 ന് വെബ് കാസ്റ്റിംഗ് പരസ്യപ്പെടുത്തിയിരുന്നു.കള്ളവോട്ട് സ്ഥിരീകരിച്ചത് വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളിലൂടെയായിരുന്നു.

കണ്ണൂരിലെ മൂന്നും കാസര്‍കോട്ടെ നാലും ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.കല്യാശേരിയിലെ ബൂത്ത് നമ്ബര്‍ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്ബര്‍ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്ബര്‍ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്ബ് ബൂത്ത് നമ്ബര്‍ 166, പാമ്ബുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് പുരോ?ഗമിക്കുന്നത്. കണ്ണൂരില്‍ ധര്‍മ്മടത്തെ കുന്നിരിക്കയിലും വേങ്ങോട്ടും തൃക്കരിപ്പൂരില്‍ കൂളിയാട് ജിഎച്ച്എസ്എസിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.