വയനാട് ദുരന്തം; അടിയന്തര ധനസഹായം 10000 രൂപ നല്‍കി സര്‍ക്കാര്‍

വയനാട് ദുരന്ത ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ധനസഹായം വിതരണം ചെയ്തു. മുണ്ടക്കൈ-ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന 617 പേര്‍ക്ക് 10000രൂപ വീതമാണ് അടിയന്തര ധനസഹായം നല്‍കിയത്. സംസ്ഥാന ദുരന്ത നിവാരണ നിധി, ദുരിതാശ്വാസ നിധി എന്നിവയില്‍ നിന്നായി 12 പേര്‍ക്കും ധനസഹായം നല്‍കി.

Read more

12 പേര്‍ക്ക് 7200000 രൂപയാണ് ധനസഹായം നല്‍കിയത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി 10000രൂപ വീതം 124 പേര്‍ക്ക് അനുവദിച്ചു. ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും ധനസഹായം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 34 പേരില്‍ രേഖകള്‍ ഹാജരാക്കിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം.