ആണ്‍ സുഹൃത്തുക്കളുമായി വഴി വിട്ട ബന്ധം, തന്റെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിച്ചു, അപകടത്തിന് ശേഷം സത്യസന്ധമായ വിവരങ്ങള്‍ പറയാന്‍ തയ്യാറായില്ല; വഫയ്‌ക്കെതിരെ ആരോപണങ്ങളുമായി ഭര്‍ത്താവ്

ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്റെ വഴിവിട്ട ബന്ധങ്ങള്‍ എണ്ണി പറഞ്ഞ് ഭര്‍ത്താവിന്റെ വക്കീല്‍ നോട്ടീസ്. ദാമ്പത്യ ജീവിതം ആരംഭിച്ചതു മുതല്‍ വഫയുടെ പിടിവാശി കൊണ്ട് ജീവിതത്തില്‍ പല അസ്വസ്ഥതകളും വിഷമങ്ങളും അനുഭവിക്കേണ്ടി വന്നെന്ന് നോട്ടീസില്‍ പറയുന്നു.

2000 ഏപ്രില്‍ 30-ന് നടന്ന വിവാഹത്തിന് ശേഷമുള്ള 19 വര്‍ഷത്തെ ജീവതത്തില്‍ വഫ മൂലം ഉണ്ടായ ആത്മസംഘര്‍ഷങ്ങളുടെ വിവരണമാണ് വക്കീല്‍ നോട്ടീസിലുള്ളത്.

ഇസ്ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കല്‍, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ നടത്തല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് എട്ട് പേജുള്ള വക്കീല്‍ നോട്ടീസിലുള്ളത്.

എല്ലാം സഹിച്ചും ക്ഷമിച്ചും മാനസിക സംഘര്‍ഷങ്ങളില്‍ അകപ്പെട്ടും ജീവിക്കുമ്പോഴാണ് തിരുവനന്തപുരം മ്യൂസിയത്തിനടുത്ത് വെച്ച് വഫ അന്യപുരുഷനായ ശ്രീറാം വെങ്കിട്ടരമനൊപ്പം ഞാന്‍ വാങ്ങി തന്ന കെ.എല്‍ 01 ബി.എം. 360 നമ്പര്‍ കാറില്‍ സഞ്ചരിച്ച് അപകടം വരുത്തിയതെന്നും സംഭവത്തിന് ശേഷം ടെലിഫോണില്‍ പോലും ബന്ധപ്പെട്ട് വിവരങ്ങള്‍ സത്യസന്ധമായി പറയാന്‍ തയ്യാറായില്ലെന്നും ഭര്‍ത്താവ് പറയുന്നു.

ഇസ്ലാം വിശ്വാസിയായ തന്റെ വിശ്വാസങ്ങള്‍ക്ക് കടക വിരുദ്ധമായിട്ടാണ് എന്നും വഫ പ്രവര്‍ത്തിച്ചത് എന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് ആരംഭിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ പര്‍ദ ധരിക്കാതെ, സഞ്ചരിച്ച് അന്യ പുരുഷന്മാരോട് ഇടപഴകിയും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് പരസ്യചിത്രത്തില്‍ അഭിനയിച്ചും ഫോട്ടോകള്‍ പൊതുജന മധ്യത്തില്‍ പ്രദര്‍ശിപ്പിച്ചും ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയില്‍ വിദേശത്തും സ്വദേശത്തും ജീവിച്ചു. 2007- ല്‍ മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ തന്റെ സമ്മതം കൂടാതെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ വെച്ച് ഗര്‍ഭം അലസിപ്പിച്ചു. 2014- ല്‍ അബുദാബിയില്‍ കുടുംബസമേതം താമസിക്കുമ്പോഴും ഇടക്കിടെ തിരുവനന്തപുരത്തെത്തി അന്യപുരുഷന്മാരോടൊപ്പം യഥേഷ്ടം ഉല്ലസിച്ചും നിശാക്ലബ്ബുകളില്‍ അന്യപുരുഷന്മാരോടൊപ്പം നൃത്തച്ചുവടുകള്‍ വെച്ച് സായാഹ്നങ്ങള്‍ ഉല്ലസിച്ചാടി. യുഎഇയില്‍ താമസിക്കുന്ന സമയത്ത് മകള്‍ സ്‌കൂളില്‍ പോയതിന് ശേഷം പുരുഷ സുഹൃത്തുക്കളോടൊപ്പം ദീര്‍ഘനേരം ചെലവഴിച്ചു.

വക്കീല്‍ നോട്ടീസ്