പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്ററിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയന് മയക്ക് മരുന്ന് ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തെില് തന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. തന്റെ ഫേസ് ബുക്കിലാണ് മയക്ക് മരുന്നിനെ പ്രോല്‍സാഹിപ്പിക്കുന്ന ഡി വൈ എഫ് ഐ നേതാവിന്റെ ഫോട്ടോകള്‍ പങ്കുവച്ചത്. തിരുവനന്തപുരം മലയന്‍കീഴിലെ ഡി വൈ എഫ് ഐ നേതാവായ ജിനേഷ് ജയന് പോക്സോ കേസില്‍ പ്രതിയാണ്
വി ടി ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ഇപ്പോഴും പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളമായി പീഡിപ്പിച്ചതിന്റേയും മയക്കുമരുന്ന് കച്ചവടത്തിന്റേയുമൊക്കെ പേരില്‍ പോക്സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത മലയിന്‍കീഴിലെ ഡിവൈഎഫ്ഐ നേതാവ് സഖാവ് ജിനേഷ് ജയന്റെ 2014 മുതലുള്ള ചില പ്രൊഫൈല്‍ ചിത്രങ്ങള്‍. മുന്‍പും ഗുരുതരമായ ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ പരസ്യമായിത്തന്നെ നിരവധി സ്ത്രീകള്‍ ഉന്നയിച്ചിരുന്നുവെങ്കിലും സ്ഥലത്തെ പ്രധാന ഡിവൈഎഫ്ഐ നേതാവും സാംസ്ക്കാരിക പ്രവര്‍ത്തകനുമായി ഇയാള്‍ തുടര്‍ന്നുവരികയായിരുന്നു.