ചിന്നക്കനാലിലെ റിസോർട്ട്; വിജിലൻസ് ഇന്ന് മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തും

ചിന്നക്കനാലിലെ റിസോർട്ടിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലൻസ് അന്വേഷണത്തിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. രാവിലെ 11 മണിക്ക് തൊടുപുഴ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. രജിസ്ട്രേഷനിൽ വില കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൊഴിയെടുക്കുന്നത്.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനാണ് പരാതിക്കാരൻ. കെട്ടിടം വാങ്ങിയതിലും റിസോർട്ട് ആക്കിയതിലും നികുതി അടച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് അന്വേഷണം. അതേസമയം മാസപ്പടി വിവാദങ്ങൾ വീണ്ടും ചർച്ചായകുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച മാത്യു കുഴനാടന് നോട്ടീസ് നൽകിയത് എന്നതും ശ്രദ്ധേയമാണ്.