കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുക്കിങ്ങ് ആരംഭിച്ചു. തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രക്ക് ചെയര്‍ കാറില്‍ 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2880 രൂപയാണ് നിരക്ക്. കണ്ണൂരിലേക്ക് ചെയര്‍ കാറില്‍ 1260 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2415 രൂപയുമാണ് നിരക്ക്. കോഴിക്കോട്ടേക്ക് ആണെങ്കില്‍ 1090 രൂപയും 2060 രൂപയുമാണ് നിരക്ക്. ഷൊര്‍ണ്ണൂരിലേക്ക് 950 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 1775 രൂപയുമാണ് നിരക്ക്. തൃശൂരിലേക്ക് 880 രൂപയും 1650 രൂപയുമാണ് നിരക്ക്.
എറണാകുളത്തേക്ക് 765 രൂപയും 1420 രൂപയുമാണ് നിരക്ക്. കോട്ടയത്തേക്ക് 555 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 1075 രൂപയുമാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം യാത്രക്ക് യഥാക്രമം 435,835 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ടൈംടേബിള്‍ റെയില്‍വേ പുറത്തിറക്കി. തിരൂരിലെ സ്റ്റോപ്പ് എടുത്തുമാറ്റി ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ചകളില്‍ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. 8 മണിക്കൂര്‍ 05 മിനിറ്റാണ് ട്രെയിനിന്റെ റണ്ണിംഗ് ടൈം. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസര്‍കോട്ട് എത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20634 എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
തിരുവനന്തപുരം 5.20
കൊല്ലം 6.07 / 6.09
കോട്ടയം 7.25 / 7.27
എറണാകുളം ടൗണ്‍ 8.17 / 8.20
തൃശൂര്‍ 9.22 / 9.24
ഷൊര്‍ണൂര്‍ 10.02/ 10.04
കോഴിക്കോട് 11.03 / 11.05
കണ്ണൂര്‍ 12.03/ 12.05
കാസര്‍ഗോഡ് 1.25
കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20633 എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
കാസര്‍ഗോഡ്ട് 2.30
കണ്ണൂര്‍3.28 / 3.30
കോഴിക്കോട് 4.28/ 4.30
ഷൊര്‍ണൂര്‍ 5.28/5.30
തൃശൂര്‍6.03 / 6..05
എറണാകുളം7.05 / 7.08
കോട്ടയം8.00 / 8.02
കൊല്ലം 9.18 / 9.20
Read more
തിരുവനന്തപുരം 10.35