ഉത്ര കൊലക്കേസ്; കുറ്റം പരസ്യമായി സമ്മതിച്ച് സൂരജ്, പാമ്പുപിടിത്തക്കാരൻ സുരേഷിനെ മാപ്പു സാക്ഷിയാക്കും

ഉത്ര കൊലക്കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് സൂരജ് കുറ്റം പരസ്യമായി ഏറ്റുപറഞ്ഞു. വനംവകുപ്പ് തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴാണ് മാധ്യമങ്ങളോട് സൂരജ് കുറ്റം ഏറ്റുപറഞ്ഞത്.

അതേസമയം കേസിലെ രണ്ടാം പ്രതി പാമ്പുപിടിത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കാനുള്ള നടപടികൾ ആരംഭിച്ചു. മാപ്പുസാക്ഷിയാക്കണമെന്ന് അഭ്യർത്ഥിച്ച് ജയിൽ അധികൃതർ മുഖേന ഈ മാസം ആദ്യമാണ് സുരേഷ് കൊല്ലം പുനലൂർ കോടതിയിൽ അപേക്ഷ നൽകിയത്.

ദൃക്സാക്ഷികൾ ഇല്ലാത്ത കൊലപാതകമായതിനാൽ രണ്ടാം പ്രതിയെ മാപ്പുസാക്ഷിയാക്കുന്നത് പ്രോസിക്യൂഷന് സഹായകരമാകും. കേസിൽ പ്രത്യേക അഭിഭാഷകനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ്, ഇയാളുടെ അച്ഛൻ സുരേന്ദ്രൻ, പാമ്പുപിടിത്തക്കാരൻ സുരേഷ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മൂവരും ഇപ്പോൾ ജയിലിലാണ്.