ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള അമിത വിമാനക്കൂലി കുറക്കാന്‍ അടിയന്തരമായി ഇടപെടണം, മോദിക്ക് പിണറായിയുടെ കത്ത്

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ വിമാനനിരക്കിലുണ്ടായ വന്‍ വര്‍ധനയില്‍ ഇടപടെണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. കേരളത്തിലേക്കുള്ള ഈടാക്കുന്ന വിമാനടിക്കററ് നിരക്കില്‍ രണ്ട് മാസത്തിനിടെ മൂന്നരട്ടിയലധികം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഉല്‍വസകാലത്തെല്ലാം ഉയര്‍ന്ന യാത്രാനിരക്കാണ് വിമാനക്കമ്പനികള്‍ ഇടാക്കുന്നത്. ഗള്‍ഫിലേതടക്കമുള്ള യാത്രക്കാര്‍ക്ക് ഇതു താങ്ങാന്‍ കഴിയുന്നില്ലന്നും മുഖ്യമന്ത്രി നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

റൂട്ടുകളില്‍ തിരക്കേറുന്ന അവസരത്തില്‍ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ വിമാനക്കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍്ച്ചകള്‍ നടത്തണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഉല്‍സവ സീസണുകള്‍, സ്‌കൂള്‍ അവധി തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുകയാണെന്ന് പിണറായി വിജയന്‍ കത്തില്‍ പറഞ്ഞു.

മാസങ്ങളോളം ഗള്‍ഫില്‍ ജോലി ചെയ്്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം ടിക്കറ്റിനായി ചിലവാക്കേണ്ട ഗതികേടിലാണ് ഭൂരിഭാഗം പ്രവാസികളും.ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും താങ്ങാന്‍ കഴിയുന്ന വിമാന നിരക്കില്‍ അധിക-ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി നേടിയാല്‍ മാത്രമേ, വിദേശഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്ക് അഡീഷണല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയൂ.

ഏപ്രില്‍ മാസത്തിലെ ആദ്യത്തെ ആഴ്ച മ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ബുക്ക് ചെയ്യുന്ന അഡീഷണല്‍/ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് ഒപ്പറേറ്റര്‍മാര്‍ക്ക് ആവശ്യമായ അനുമതികള്‍ വേഗത്തില്‍ നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കാനും പിണറായി വിജയന്‍ പ്രധാനമന്ത്രിക്കയച്ച കത്തിലൂടെ ആവശ്യപ്പെട്ടു