കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മലയാറ്റൂര്‍ പള്ളി സന്ദര്‍ശിച്ചു

കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ള മലയാറ്റൂര്‍ പള്ളി സന്ദര്‍ശിച്ചു. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികസന പദ്ധതി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം. ക്രൈസ്തവ സമൂഹത്തെ ബിജെപിയുമായി അടുപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ബിജെപി നേതാക്കളുടെ സന്ദര്‍ശനം.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്‍ മലയാറ്റൂര്‍ മലകയറിയിരുന്നു. മലയാറ്റൂര്‍ തിരുനാള്‍ ദിവസമായ ഇന്നലെ രാവിലെയാണ് രാധാകൃഷ്ണനും സംഘവും മലകയറിയത്.

ദുഃഖ വെള്ളി ദിവസം എ.എന്‍ രാധാകൃഷ്ണന്‍ മലകയറാന്‍ എത്തിയെങ്കിലും മലകയറ്റം പൂര്‍ത്തിയാക്കാന്‍ ആയിരുന്നില്ല. തുടര്‍ന്ന് വിമര്‍ശനമേറ്റതോടെയാണ് വീണ്ടും മലകയറിയത്.