കേരള കോൺഗ്രസ് (എം) മുന്നണി മാറ്റത്തിൽ ഭിന്നത. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി റോഷി അഗസ്റ്റിനും പ്രമേദ് നാരായണനും രംഗത്തെത്തിയതോടെയാണ് മുന്നണി മാറ്റത്തിൽ ഭിന്നത ഉടലെടുത്തുവെന്ന സൂചനകൾ പുറത്ത് വരുന്നത്. നേരത്തെ കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
മുഖ്യമന്ത്രിയും എം വി ഗോവിന്ദനും ബിനോയ് വിശ്വവുമടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തുടരും എന്ന ക്യാപ്ഷനിലാണ് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റുമായി പ്രമേദ് നാരായണന്‍ എംഎല്‍എയും രംഗത്തെത്തി. തുടരും എന്നകുറിപ്പോടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. മന്ത്രി റോഷി അഗസ്റ്റിന്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് എംഎല്‍എയുടെയും പോസ്റ്റ്.
അതേസമയം ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് സൂചന നേരത്തെ പുറത്ത് വന്നിരുന്നു. ജോസ് കെ മാണിയെ തിരികെയെത്തിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടതായാണ് സൂചന. ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചതായാണ് സൂചന. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ മാണി ഉണ്ടാകില്ല. ഡോക്ടർ ജയരാജാകും ജാഥ നയിക്കുക എന്നാണ് കേരള കോൺഗ്രസ് എം കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരം.







