നേപ്പാള്‍ വിമാനപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേര്‍ കേരളത്തില്‍ വന്നു മടങ്ങിയവര്‍

നേപ്പാള്‍ പൊഖാറ വിമാനാപകടത്തില്‍ മരിച്ചവരില്‍ മൂന്നു പേര്‍ അപകടത്തില്‍ പെട്ടത് കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ. മൂന്ന് നേപ്പാള്‍ സ്വദേശികളാണ് കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെ വിമാന അപകടത്തില്‍ മരിച്ചതെന്നാണ് ഇപ്പോള്‍ അറിയുന്നത്. രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി എന്നിരാണ് കേരളത്തില്‍ നിന്ന് മടങ്ങവെ അപകടത്തില്‍ മരിച്ചത്.

നേപ്പാളില്‍ സുവിശേഷകനായിരുന്ന പത്തനം തിട്ടി േആനിക്കാട് നൂറോന്‍മാവ് സ്വദേശി ഫിലിപ്പ് മാത്യുവിന്റെ സംസ്‌കാര ചടങ്ങിനാണ് അഞ്ചംഗ സംഘം നേപ്പാളില്‍ നിന്നെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ എത്തിയത് .സംസ്‌കാരം കഴിഞ്ഞ ശേഷം അന്ന് തന്നെ ഇവര്‍ നേപ്പാളിലേക്ക് മടങ്ങിയിരുന്നു. മരിച്ച ഫിലിപ്പ് മാത്യുവിന്റെ കുടുംബം ഒരു സ്വകാര്യ ചാനലിനോടാണ് ഈ വിവരം വെളിപ്പെടുത്തിയത്.

Read more

അഞ്ച് ഇന്ത്യക്കാരെന്ന് അപകടത്തില്‍ പെട്ട വിമാനത്തില്‍ഉണ്ടായിരുന്നതെന്ന് നേപ്പാള്‍ വ്യോമയാന അതോറിറ്റി സ്ഥിരീകരിച്ചു. അഭിഷേക് കുഷ്വാഹ, ബിശാല്‍ ശര്‍മ, അനില്‍ കുമാര്‍ രാജ്ബാര്‍, സോനു ജയ്‌സ്വാള്‍, സഞ്ജയ ജയ്‌സ്വാള്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്ന ഇന്ത്യാക്കാര്‍. നേപ്പാളിലെ ഇന്ത്യന്‍ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.