കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിൻ്റെ ഭ്രൂണം കണ്ടെത്തി. രഹസ്യമായി ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് ഫ്ലാറ്റിൽ അന്വേഷണം നടത്തിയത്. ഇതിനു പിന്നാലെയാണ് ഫ്രിജിൽ ബോക്സിലാക്കി സൂക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തു.
ഒരു വർഷം മുമ്പാണ് ദമ്പതികൾ വിവാഹിതരായത്. മൂന്ന് മാസം മുമ്പ് ഫ്ലാറ്റിൽ താമസമാക്കിയതെന്നും മൂന്ന് മാസമായി ഗർഭിണിയായിരുന്നുവെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു.
Read more
കഴിഞ്ഞ ദിവസം വയറുവേദന അനുഭപ്പെടുകയും ശുചിമുറിയിൽ വെച്ച് ഭ്രൂണം പുറത്ത് വരികയായിരുന്നുവെന്നു യുവതി പറഞ്ഞു. നശിപ്പിച്ച് കളയാൻ മാനസികമായി ബുദ്ധിമുട്ട് നേരിട്ടതുകൊണ്ടാണ് എന്തു ചെയ്യണമെന്നറിയാതെ ബോക്സിലാക്കി സൂക്ഷിച്ചതെന്നാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞത്.







