തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സർജറി ചെയ്ത കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവുണ്ടായതായാണ് ഡിഎംഇ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ആരോഗ്യമന്ത്രി കെ മുരളീധരൻ നിയോഗിച്ചിരുന്നു. ആരോഗ്യമന്ത്രിക്ക് ഡിഎംഇ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസം ഡ്രസ്സിംഗ് ചെയ്തില്ലെന്നും മുറിവ് അഴിച്ച് നോക്കിയിലെന്നും പ്രത്യേക സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍ കാരണം. ഓര്‍ത്തോ വിഭാഗം ട4 യൂണിറ്റിലാണ് ശസ്ത്രക്രിയ നടന്നത്. യൂണിറ്റ് ചീഫായ ഡോക്ടര്‍ കിഷോറിന്റെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ. എസ് ഫോര്‍ യൂണിറ്റിലെ മുഴുവന്‍ ഡോക്ടര്‍മാരെയും പിജെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണത്തിന് ഭാഗമായി വിളിപ്പിച്ചിരുന്നു.

Read more

പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞമാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തില്‍ കാലിന് പരുക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയത്. കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവില്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് കാലില്‍ പുഴുവരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്. അധികൃതകരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.