കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം.
തിയേറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രമേ നടത്തു. ബാക്കി ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ല. മരണം, വിവാഹം ചടങ്ങുകളില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവു.
മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്താം. ഹാജര്‍ കുറഞ്ഞാല്‍ ക്ലാസുകള്‍ അടയ്ക്കാം. 40 ശതമാനത്തില്‍ കൂടുതല്‍ രോഗബാധിതരുണ്ടായാലും സ്‌കൂളുകള്‍ അടയ്ക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Read more
അതേസമയം, കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.