വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ. അൻവറില്ലാതെ യുഡിഎഫ് ജയിക്കില്ലെന്ന് പറഞ്ഞ പി വി അൻവർ നിലമ്പൂരിൽ മത്സരിക്കാൻ തന്റെ കയ്യിൽ പണം ഇല്ലെന്നും പറഞ്ഞു. യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.
ഇന്നും വി ഡി സതീശനെ കന്നാക്രമിച്ചായിരുന്നു പി വി അൻവറിന്റെ വാർത്ത സമ്മേളനം. വി ഡി സതീശന് പിന്നിൽ ഏതോ ഒരു ശക്തി ഉണ്ടെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. പലരും തന്നെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും പി വി അൻവർ പറഞ്ഞു. അതേസമയം ചർച്ചകൾക്കൊടുവിൽ തീരുമാനം ആകാത്ത പക്ഷം താൻ നിലമ്പൂരിൽ മത്സരിക്കുമെന്നായിരുന്നു പി വി അൻവർ പറഞ്ഞിരുന്നത്.
താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അന്‍വര്‍ പറഞ്ഞു. എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തിയെന്നും അൻവർ ആരോപിച്ചു. താന്‍ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും അന്‍വര്‍ പറഞ്ഞു. മത്സരിക്കാന്‍ കോടികള്‍ എത്ര വേണം. കോടികള്‍ പൊടിക്കുന്ന തിരഞ്ഞെടുപ്പാണിത്. എന്റെ കയ്യില്‍ ഒരു പൈസയുമില്ല. കടക്കാരനാണ്. എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കിയെന്നും പൂജ്യമാക്കിയെന്നും അവര്‍ പറഞ്ഞു. പലതും ജപ്തിയുടെ വക്കിലാണെന്നും അന്‍വര്‍ വെളിപ്പെടുത്തി.