എന്‍സിപിയുടെ കേരളത്തിലെ രാഷ്ട്രീയ നിലപാടില്‍ അവ്യക്തതയില്ല; ദേശീയ തലത്തിലുള്ളത് അനാവശ്യ ആശങ്കകളെന്ന് എകെ ശശീന്ദ്രന്‍

കേരളത്തിലെ എന്‍സിപിയുടെ രാഷ്ട്രീയ നിലപാടില്‍ അവ്യക്തതയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. എന്‍സിപി ദേശീയ തലത്തിലുള്ളത് അനാവശ്യ ആശങ്കകളെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. എന്‍സിപിയുടെ കേരളത്തിലെ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ശരദ് പവാര്‍ എന്‍സിപി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും മന്ത്രി ആരോപിച്ചു.

കേരളത്തിലെ എന്‍സിപി പ്രവര്‍ത്തകര്‍ ഇത്തരം വാര്‍ത്തകളില്‍ വഴിപ്പെട്ടു പോകുന്നവരല്ല. ശരദ് പവാര്‍ എന്തിനാണ് എന്‍സിപിയില്‍ ചേരുന്നത്. അതുകൊണ്ട് രാഷ്ട്രീയ നേട്ടങ്ങളൊന്നുമില്ല. മന്ത്രി സ്ഥാനത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് യാതൊരു നീക്കങ്ങളും എന്‍സിപിയില്‍ നടന്നിട്ടില്ലെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Read more

കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ എന്‍സിപിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതേ സമയം വനമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.