ആന എഴുന്നള്ളിപ്പില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പില്‍ ദൂരപരിധി നിശ്ചയിക്കുന്നതില്‍ പൊതുവായ മാനദണ്ഡം പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ആന എഴുന്നള്ളിപ്പ് വിഷയത്തില്‍ തീരുമാനം ജില്ലാതല നിരീക്ഷക സമിതിക്ക് വിടണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

Read more

ദൂരപരിധി കണക്കാക്കുമ്പോള്‍ ആനകളുടെ എണ്ണവും സ്ഥല ലഭ്യതയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണം. വെടിക്കെട്ട് സ്ഥലവും ആനകള്‍ നില്‍ക്കുന്ന ദൂരവും കണക്കാക്കുന്നതിന് പൊതുവായ മാനദണ്ഡം പ്രായോഗികമല്ല. ജില്ലാതല സമിതിയുടെ തീരുമാനത്തിന് ഇക്കാര്യവും കൈമാറണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.