ആശുപത്രിയിലെ ലിഫ്റ്റില്‍ രോഗി തലകീഴായി കുടുങ്ങിയത് അരമണിക്കൂര്‍; ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു

പത്തനംതിട്ടയില്‍ ആശുപത്രിയിലെ ലിഫ്റ്റില്‍ തലകീഴായി കുടുങ്ങിയ രോഗിയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു. ചിറ്റാര്‍ സ്വദേശിനി മറിയാമ്മ(65) ആണ് അരമണിക്കൂര്‍ നേരം ലിഫ്റ്റില്‍ കുടുങ്ങിയത്. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലുള്ള ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

ഡോക്ടറെ കണ്ടതിന് ശേഷം മൂന്നാമത്തെ നിലയില്‍ നിന്നും താഴത്തെ നിലയിലേക്ക് ലിഫ്റ്റില്‍ വരികയായിരുന്നു മറിയാമ്മ. ലിഫ്റ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെയില്‍ ഇവരുടെ കാല്‍ അവിടെ കുടുങ്ങുകയും ലിഫ്റ്റ് താഴേക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് കാലുകള്‍ മുകളിലേക്കും തല താഴോട്ടുമായ അവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് അരമണിക്കൂര്‍ സമയമെടുത്താണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് മറിയാമ്മയെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റിന്റെ സെന്‍സര്‍ വര്‍ക്ക് ചെയ്യാത്തതാകാം അപകടത്തിന് കാരണം എന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.