വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങിമരിച്ചു, ഭാര്യ ആശുപത്രിയില്‍

കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരന്‍ പുഴയില്‍ മുങ്ങിമരിച്ചു.  കുറ്റ്യാടി ജാനിക്കാട് പുഴയിലാണ് അപകടം നടന്നത്. പാലേരി സ്വദേശി റജിലാണ് മരിച്ചത്. ഒഴുക്കില്‍ പെട്ട നവവധുവിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ച്ച് 14 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടം സംഭവിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട റജിലിനെ രക്ഷപ്പെടുത്തിയെങ്കിലും മരിച്ചിരുന്നു. ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.