രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി; 1658 കോടി രൂപ ചെലവഴിച്ചെന്ന് വീണ ജോര്‍ജ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കഴിഞ്ഞവര്‍ഷം മാത്രം 1658 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്.

ഒരാളും നിസ്സഹായരാകരുത് എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. അതിനായി പരമാവധി സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.

ആര്‍ദ്രം മിഷനിലൂടെ മുഴുവന്‍ താലൂക്ക് ആശുപത്രികളെയും സ്‌പെഷ്യാലിറ്റി കേന്ദ്രങ്ങള്‍ ആക്കി മാറ്റുകയാണ്. ഏഴര വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളേജില്‍ മാത്രം ലഭ്യമായിരുന്ന ഹൃദയ, കരള്‍, വൃക്ക ചികിത്സകള്‍ ഇപ്പോള്‍ ജില്ലാ ആശുപത്രികളില്‍ ലഭ്യമാണ്.

സ്വകാര്യ മേഖലയില്‍ ലക്ഷങ്ങള്‍ ചെലവാകുന്ന ചികിത്സയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായോ മിതമായ നിരക്കിലോ നല്‍കുന്നതെനഎനും മന്ത്രി വ്യക്തമാക്കി.