'പിണറായി ഡാ' എന്ന് പോസ്റ്റിടുന്നവര്‍ ഇക്കാര്യം അറിയണം; കൃഷ്ണരാജിനെതിരെ പരാതി കൊടുത്തത് ഒരാഴ്ച മുമ്പെന്ന് പരാതിക്കാരന്‍

സ്വപ്നയുടെ അഭിഭാഷകനായ കൃഷ്ണരാജിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പരാതി നല്‍കിയ അഭിഭാഷകനായ വി.ആര്‍.അനൂപ്. ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയില്‍ ഇപ്പോഴാണ് സര്‍ക്കാരിന് കേസെടുക്കാന്‍ തോന്നിയതെന്നും, പിണറായി ഡാ എന്ന് പോസ്റ്റിടുന്നവര്‍ ഇക്കാര്യം അറിയണമെന്നും പറഞ്ഞാണ് അനൂപിന്റെ പോസ്റ്റ്.

കുറിപ്പ് ഇങ്ങനെ..

പിണറായി ഡാ എന്ന് പോസ്റ്റ് ഇടുന്നവരോട് ആണ്. സ്വപ്നയൊക്കെ സീനില്‍ വരുന്നതിന് മുന്‍പ്, കൃഷ്ണരാജിന് എതിരെ ഞാന്‍ കൊടുത്ത കേസ് ആണ്. കേസ് എടുത്ത തീയതിയും പരാതി കൊടുത്ത തീയതിയും എഹഞ ല്‍ കാണും. ഒരാഴ്ചയിലധികം ആയി ഈ കേസിന്റെ തന്നെ പിന്നിലുണ്ട്. ഇത്ര സെന്‍സിറ്റീവ് ആയ വിഷയത്തില്‍ ഇപ്പോഴാണ് സര്‍ക്കാറിന് കേസ് എടുക്കാന്‍ തോന്നിയത്.

ഇപ്പോള്‍ സ്വപ്ന സീനില്‍ വന്നത് കൊണ്ട് തന്നെ, ഈ കേസിനെ സംബന്ധിച്ച് പുതിയ ആശങ്കകളും ഉണ്ട് . എന്തായാലും സ്വപ്നയുടെ കേസ് വെച്ച്, ഈ കേസിനെ വിലപേശി അവസാനിപ്പിക്കാമെന്ന് വിചാരിക്കണ്ടാ. പ്രോസിക്യൂഷന് കേസ് വിട്ടുകൊടുത്ത് കൈയും കെട്ടി മാറിനില്‍ക്കും എന്ന് വിചാരിക്കരുത്. പിന്നാലെ തന്നെയുണ്ടാകും, സംഘികളുടെ മാത്രമല്ലാ, സര്‍ക്കാറിന്റേയും.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചുകൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയെന്നാണ് കേസ്. ഐപിസി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നാണ് സൂചന.

സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു