മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന് പറഞ്ഞ ചെന്നിത്തല ഓരോ തിരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയതയെന്ന നിലപാടാണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാർ എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയാണ് ഓരോ തിരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയത. വർഗീയ വിദ്വേഷം പടർത്തുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയത നിലപാടാണ് നല്ലതെന്ന അവസ്ഥയിലാണ് സർക്കാർ. അതുകൊണ്ടാണ് രണ്ട് തിരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റതെന്നും ചെന്നിത്തല പറഞ്ഞു.
Read more
മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് കയർത്ത സംഭവത്തിൽ വിശദീകരണം നൽകുന്നതിനിടെയാണ് കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശന്റെ തീവ്രവാദി പരാമർശമുണ്ടായത്. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തൻ തീവ്രവാദിയാണെന്നും മുസ്ലിങ്ങളുടെ വക്താവാണെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി നടേശൻ തിരുത്തേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.







