ആക്രമണം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടു കൂടി : വി.ഡി സതീശന്‍

 

മുഖ്യമന്ത്രിയുടെ അറിവോടുകൂടി അദ്ദേഹത്തിന്റെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നടന്നതാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അപകടത്തിലായ മുഖ്യമന്ത്രി ദേശീയ ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തത്.

ഒരു എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നത് നോക്കിനിന്ന പോലീസ് അതിന് എല്ലാവിധ ഒത്താശയും ചെയ്തു കൊടുത്തു. ബഫര്‍സോണും രാഹുല്‍ ഗാന്ധിയും തമ്മില്‍ എന്താണ് ബന്ധം? അതിന്റെ പേരില്‍ മാര്‍ച്ച് നടത്തേണ്ടത് പിണറായി വിജയന്റെ വീട്ടിലേക്കാണ്. പൂട്ടിയിടേണ്ട ക്രിമിനലുകളെ തുറന്നുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.