മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നാല് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് ഉയര്‍ത്തിയതോടെ ഉയര്‍ത്തിയ ഷട്ടറുകളുടെ എണ്ണം പത്തായി മൂന്ന് ഘട്ടങ്ങളിലായാണ് പത്ത ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്്. തുറന്നിരിക്കുന്ന പത്ത് ഷട്ടറുകള്‍ വഴി 1876 ഘനടയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകുന്നത്. ജലനിരപ്പ് 137 അടി കടന്നതോടെയായിരുന്നു അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടര്‍ തുറക്കുന്നത് താമസിപ്പിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മൂന്ന് മണിയോടെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. പിന്നീട് വൈകിട്ട് അഞ്ചിനാണ് നാല് ഷട്ടറുകള്‍ കൂടി തുറന്നത്. സെക്കന്റില്‍ ആറായിരം ഘടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറൂ.