'സ്റ്റേഷൻ ഭരണം എസ്ഐമാർക്ക്, പഴയ സർക്കിൾ സംവിധാനം കൊണ്ടുവരും'; പൊലീസിൽ വൻ അഴിച്ച് പണിക്ക് പുതിയ സർക്കാർ

സംഥാനത്തെ പൊലീസിൽ വൻ അഴിച്ച് പണിക്ക് പുതിയ സർക്കാർ. സ്റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകാനും പഴയ സർക്കിൾ സംവിധാനം കൊണ്ടുവരാനുമാണ് പുതിയ സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിവർഷം 3000 എഫ്ഐആ‍ർ ഉള്ള സ്റ്റേഷനിൽമാത്രം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെടർ ആയി തുടരും. ഇത് സംബന്ധിച്ച പദ്ധതി റിപ്പോർട്ട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖർ തയ്യാറാക്കി. ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

Read more

സ്റ്റേഷനുകളുടെ എസ്എച്ച്ഒ സംവിധാനം മാറ്റി സ്റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകും. പകരം പഴയ സർക്കിൾ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. പ്രതിവർഷം 3000 എഫ്ഐആ‍ർ ഉള്ള സ്റ്റേഷനിൽമാത്രം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെടർ ആയി തുടരും. എന്നാൽ ബി,സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മാറി സ്‌റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകാനാണ് തീരുമാനം.