സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പോരെന്നാണ് ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ശക്തിയില്ലെന്നും മുന്‍ സെക്രട്ടറിമാരെ അപേക്ഷിച്ച് പ്രവര്‍ത്തനം മോശമെന്നും വിമര്‍ശനമുയര്‍ന്നു.
Read more
പല കാര്യങ്ങളിലും കൃത്യ സമയത്ത് പാര്‍ട്ടി നിലപാട് പറയുന്നതില്‍ ബിനോയ് വിശ്വം പരാജയപ്പെട്ടെന്നാണ് വിമര്‍ശനം ഉയരുന്നത്. ആശമാരുടെ സമരം നടന്ന സമയത്ത് ഉള്‍പ്പെടെ മൗനം പാലിച്ചു എന്നും എന്നാല്‍ തിരഞ്ഞെടുപ്പ് തോറ്റശേഷം നിലപാട് വ്യക്തമാക്കിഎന്നും വിമർശനം ഉയരുന്നുണ്ട്. നിലപാടെടുക്കാന്‍ വൈകുന്നതും നിലപാടുകള്‍ ശക്തമല്ലാത്തതും പാര്‍ട്ടിയെ പരിഹാസ്യമാക്കിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു







