കേരള കോണ്‍ഗ്രസ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനം ഇല്ല; ഒരു മന്ത്രി സ്ഥാനവും, ചീഫ് വിപ്പ് പദവിയും

കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും. രണ്ട് മന്ത്രിസ്ഥാനം നല്‍കില്ല. അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കും. ആദ്യം ടേം അനൂപ് ജേക്കബിന് നല്‍കാനാണ് ധാരണ.

കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവോ കൃഷി വകുപ്പോ ആയിരിക്കും ലഭിക്കുക. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിമാരാകുമെന്നും ഉറപ്പായി. യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കും.

Read more

മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായി. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ ച‍ർച്ച തുടരുകയാണ്. ചെന്നിത്തല ആഭ്യന്തര ഉറപ്പിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന് ധനവകുപ്പ് കിട്ടിയേക്കും. ഒപ്പം തുറമുഖം കൂടി മുഖ്യമന്ത്രി കൈകാര്യം ചെയ്യാനാണ് സാധ്യത.