ഹോർമുസ് കടന്ന് 20,000 ടൺ എൽപിജി കപ്പൽ ഇന്ത്യയിലെത്തി; 'സിമി' ഹോർമുസ് കടക്കുന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ കപ്പൽ

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഇന്ത്യയുടെ എൽപിജി കപ്പൽ ഹോർമുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യയിലെത്തി. ഞായറാഴ്ചഗുജറാത്തിലെ കാൻഡ്ലയിലുള്ള ദീൻദയാൽ തുറമുഖത്താണ് ‘സിമി’ എന്ന എൽപിജി കപ്പൽ എത്തിയത്. ഏകദേശം 20,000 ടൺ പാചകവാതകമാണ് കപ്പലിലുള്ളത്.

മെയ് 13-നാണ് കപ്പൽ ഹോർമുസ് കടന്നത്. യുക്രൈൻ, ഫിലിപ്പൈൻസ് രാജ്യങ്ങളിൽനിന്നുള്ള 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെയും കപ്പൽ ഗതാഗത വകുപ്പിന്റെയും ഏകോപനത്തിലൂടെയാണ് കപ്പൽ സുരക്ഷിതമായി ഇന്ത്യയിലെത്തിയത്.

Read more

പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടങ്ങിയ ശേഷം ഹോർമുസ് കടക്കുന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ എൽപിജി കപ്പലാണ് സിമി. അതേസമയം, ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ ഇന്ത്യയുടെ ഇന്ധന ശേഖരത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.